Saturday, September 6, 2008

തൃശൂര്‍ പൂരം


പൂരങ്ങളിലെ രാജാവ് വീട്ടില്‍ നിന്നും വെറും 30 കിലോമീറ്റെര്‍ ബസ്സ്-ല്‍ പോകാം, ബൈക്കില്‍ പോകാം, കാറില്‍ പോകാം രണ്ടെണ്ണം വിട്ടാല്‍ നടന്നും പോകാം . പക്ഷെ ഇതു വരെ തൃശൂര്‍ പൂരം കണ്ടിട്ടില്ല . ഇതു വായിക്കുന്നവര്‍ക്ക് എനിക്കിട്ടു രണ്ടെണ്ണം തരണം എന്നുണ്ടാകും . ഇപ്പോള്‍ എനിക്ക് തന്നെ തോന്നുന്നു രണ്ടെണ്ണം എനിക്കിട്ടു കൊടുക്കാന്‍ ,. ഇവിടെ വന്നപോഴല്ലേ തൃശൂര്‍ പൂരവും എന്തിന് തൃശൂര്‍ പൂരത്തിന്റെ ഒരു ഫോട്ടോയന്കിലും കാണാന്‍ കിട്ടുമോ എന്ന് നോക്കി നടക്കുന്നു . എല്ലാം വിധി . വിധി മണല്‍ രൂപത്തിലും വരും ചിലപ്പോള്‍ പെട്രോള്‍ രൂപത്തിലും വരും ഇല്ലന്കില്‍ ആകെ തെണ്ടും , എന്തായാലും തൃശൂര്‍ പൂരത്തിനെ പറ്റി കൂടുതല്‍ എഴുതണം എന്നുണ്ട് ഇപ്പോള്‍ ഒരു

Thursday, September 4, 2008

എന്റെ നാട്


ഹെലോ ഫ്രണ്ട്സ് പലതും പറയാന്‍ ഉണ്ട് പറയണം എന്നും ഉണ്ട് പക്ഷെ ആദ്യമായിടുള്ള പോസ്റ്റ് ആയതു കൊണ്ടു എല്ലാം അങ്ങോട്ട് പറയാനും വയ്യ .
പക്ഷെ പറയാതിരിക്കാന്‍ പറ്റാത്ത ഒരു കാര്യമുണ്ട് എന്റെ നാട് പലപ്പോഴും അല്ല എല്ലായിപ്പോഴും മനസ്സില്‍ കൂടി മിന്നിമറയുന്ന ഒരു പാടു ഓര്‍മ്മകള്‍ എല്ലാം കോര്ത്തിണക്കിയാല്‍ എന്റെ മനസ്സില്‍ തന്നെ ഞാന്‍ ഒരു കൊച്ചു കേരളം പടുതുയര്‍ത്തും . ദുഷ്ട്ടന്മാര്‍ പലരും വന്നു എന്റെ ആ മനോഹര സ്വപ്ന കേരളം പലപ്പോഴും തടസ്സം വരുത്താറുണ്ട് പക്ഷെ ആ ദുഷ്ട്ടന്മാരെയും എനിക്കിഷ്ട്ടമാണ് കാരണം അവരെന്റെ ക്ലൈന്റ്സ് ആണ് . അവര്‍ ഇനിയും വരണം എന്റെ സ്വപ്നം എന്നാലും ഒരു പോറല്‍ പോലും ഏല്‍ക്കാതെ എന്റെ മനസ്സില്‍ തന്നെയുണ്ടാകും . പക്ഷെ ഞാന്‍ എന്റെ സ്വപ്ന കേരളവും കൊണ്ടു സാക്ഷാല്‍ ദൈവത്തിന്റെ നാട്ടില്‍ പോകുമ്പോള്‍ അവിടെ ദൈവം ഉണ്ടാക്കിയ സ്വര്‍ഗ്ഗ കേരളമോ രാക്ഷസന്മാര്‍ പടുത്തുയര്‍ത്തിയ നരക കേരളമോ ? ആരാകും എന്നെ സ്വീകരിക്കുക ? ഉത്തരം ആര്‍ക്കു തരാന്‍ കഴിയും ?

ഞാന്‍ ഈ പാടം കണ്ടപ്പോള്‍ രണ്ടാംവട്ടം ആലോചിച്ചില്ല ഇതെന്റെ തറവാടിന്റെ പിന്നിലെ പാടം തന്നെ ഞാന്‍ കളിച്ചു വളര്‍ന്ന തറവാട് അതിന്റെ പിന്നിലെ പാടം. മറക്കാന്‍ പറ്റാത്ത ഒരു പാടു സ്വപ്നങ്ങള്‍ അന്നത്തെ എന്റെ കൂട്ടുക്കാര്‍ (മൊയ്തി , കെബി , മണി ,) ഇന്നും എന്റെ അവര്‍ എന്റെ കൂട്ടുക്കാര്‍ തന്നെ . പക്ഷെ ഇന്നത്തെ ജീവിതത്തിന്റെ ഇടയില്‍ അവരും ഞാനും ഒരുപോലെ ശ്വാസം മുട്ടുന്നു. ബന്ധങ്ങള്‍ വിരളം . കുഴപ്പം എന്റെയും അവരുടെയും നിങ്ങളുടെയും അല്ല . പിന്നെ ?